കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കണം; നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് - വിഡിയോ

കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം. പരസ്യമായി പ്രഖ്യാപിക്കുകയാണ്.
സണ്ണി ജോസഫ് എംഎല്‍എ
സണ്ണി ജോസഫ് എംഎല്‍എ
Updated on

കണ്ണൂര്‍: കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കണ്ണൂര്‍ കൊട്ടിയൂരില്‍ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം. പരസ്യമായി പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും യുഡിഎഫ് കണ്‍വീനറയുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പറയുകയാണ്, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണം' സണ്ണി ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com