കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; മുഖ്യകണ്ണികള്‍ പിടിയില്‍

ഒരു കിലോയിലേറെ എംഡിഎംഎം കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
Huge drug bust in Kochi; 400 grams of MDMA seized
കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Updated on

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. ലഹരി ഇടപാടിലെ മുഖ്യപ്രതികള്‍ പിടിയിലായതായാണ് സൂചന. വൈകീട്ട് നാലുമണിക്ക് ഡിസിപി മാധ്യമങ്ങളെ കാണും

ഒരു കിലോയിലേറെ എംഡിഎംഎം കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

അറസ്റ്റിലായ പ്രതികളെ സംബന്ധിച്ചും എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ചും ഡിസിപി വിശദീകരിക്കും. ഇന്നലെ ഇടപ്പള്ളിയില്‍ വച്ച് 50 ഗ്രാം എംഡിഎംഎയുമായി ഫോര്‍ട്ടുകൊച്ചി സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവില്‍പ്പനയിലെ മുഖ്യകണ്ണികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com