
കോഴിക്കോട്: എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണു മെഹബൂബിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. 47 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു. പഴയ കമ്മറ്റിയില്‍ നിന്ന് 11 പേരെ ഒഴിവാക്കി. പതിമൂന്ന് പേരെ പുതിയതായി ഉള്‍പ്പെടുത്തി.
കെപി ബിന്ദു, പിപി പ്രേമ. ലിന്‍റോ ജോസഫ്, പിസി ഷൈജു, എല്‍ജി ലിജീഷ്, എ മോഹന്‍ദാസ്, പി ഷൈപു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ രതീഷ്, വികെ വിനോദ്, എന്‍കെ രാമചന്ദ്രന്‍, ഒഎം ഭരദ്വാജ് എന്നിവരാണ് പുതിയ അംഗങ്ങള്‍. പി വിശ്വന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, വിപി കുഞ്ഞികൃഷ്ണന്‍, എകെ ബാലന്‍, പികെ ദിവാകരന്‍ മാസ്റ്റര്‍, ആര്‍പി ഭാസ്‌കരന്‍, പ്രേംകുമാര്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍.
യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ മെഹബൂബ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായ ആളാണ് മെഹ്ബൂബ്. കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ സ്ഥാനാര്‍ഥിയോട് മെഹബൂബ് പരാജയപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക