കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിനാണ് പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ചാണ് അപകടം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. നിരപ്പേല്‍ കടയിലെ കുരിശുപള്ളിയ്ക് സമീപത്തു വെച്ച്, ശ്രീദേവി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയ്ക്ക് കുറുകെ ചാടിയ കാട്ടുപന്നി വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരുടെ താടിയെല്ലിലും കൈയിലും കാല്‍ മുട്ടിലും പരിക്കേറ്റു.
ഉടന്‍ തന്നെ ശ്രീദേവിയെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതി കേള്‍ക്കുന്നതിനായി പോകുന്നതിനിടെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
A scooter rider was injured in a wild boar attack in Idukki. The injured person is Nedumkandam Block Panchayat member Sridevi S Lal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates