
തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്.
പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍ ഒതുക്കി നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
A young man, a biker, died after being hit by the back of a tipper lorry while digging a hole in the ground
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates