ആദ്യം കരുണാകരൻ, പിന്നെ അച്യുതാനന്ദൻ ചികിത്സയ്ക്കായി വിദേശത്തു പോയവരിൽ ആ​ന്റണിയും ഉമ്മൻ ചാണ്ടിയും പിണറായിയും

സമീപ കേരള ചരിത്രത്തിൽ യു എസ്സിലേക്ക് ചികിത്സയ്ക്ക് പോയ ആദ്യ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടന്ന വലിയൊരു കാറപകടവും അതേ തുടർന്നുള്ള ചികിത്സയുടെ ഭാ​ഗവുമായിരുന്നു അത്. 1990 കളുടെ ആദ്യവ‍ർഷങ്ങളിലായിരുന്നു അപകടവും ചികിത്സയും.
 Karunakaran, Achuthanandan, Antony, Oommen Chandy, and Pinarayi Vijayan.
Chief Ministers who went abroad for treatment: Karunakaran, Achuthanandan, Antony, Oommen Chandy, and Pinarayi Vijayan.file
Updated on
2 min read

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ വിദ​ഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണ്. കേരളത്തിലെ ആരോ​ഗ്യരം​ഗവുമായി വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായുള്ള അദ്ദേഹത്തി​ന്റെ യാത്ര വീണ്ടും വിവാദമായി. കേരളത്തി​ന്റെ ചരിത്രമെടുത്താൽ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസ് മുതൽ ഏതാണ്ട് എല്ലാ മുഖ്യമന്ത്രിമാരും പല മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചിലരുടെ കുടുംബാം​ഗങ്ങളും ചികിത്സയ്ക്കായി വിദേശങ്ങളിൽ പോയിട്ടുണ്ട്.

കേരളത്തിലെ സി പി ഐ സി പി എം മന്ത്രിമാരും നേതാക്കളുമൊക്കെ 1990 കൾ വരെ ചികിത്സയ്ക്കായി സാധാരണ​ഗതിയിൽ പോയിരുന്നത് സോവിയറ്റ് യൂണിയനിലേക്കാണ്. അല്ലെങ്കിൽ സോവിയറ്റ് പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കും ഇ എം എസ്സും അച്യുതമേനോനും ചികിത്സയ്ക്കായി പോയതിനെ കുറിച്ചുള്ള വാർത്തകൾ പഴയ പത്രത്താളുകളിൽ കാണാനാകും. സോവിയറ്റ് യൂണിയൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലാണ് ഇവരൊക്കെ ചികിത്സയ്ക്കായി പോയിരുന്നത്.

കേരളത്തിൽ നിന്നും പിന്നീട് യു എസ്സിലേക്കായി ചികിത്സയ്ക്ക് പോകുന്നത് എന്നായി മാറി. ഇത് 1990 കളോടെയാണ് ആരംഭിച്ചത്. അതിന് പ്രധാന കാരണങ്ങളിലൊന്ന് സോവിയിറ്റ് യൂണിയൻ ഇല്ലാതായി, അതോടെ ആ കമ്മ്യൂണിസ്റ്റ് ബ്ലോക്കും ഇല്ലാതായി എന്നതാണ്. രണ്ടാമത്തേത്, മലയാളികളായ ഡോക്ടർമാരും മറ്റും യു എസ്സിൽ ഉണ്ടെന്നതാണ്.

 Karunakaran, Achuthanandan, Antony, Oommen Chandy, and Pinarayi Vijayan.
മലപ്പുറത്തും നിപ: മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, 43 ആരോഗ്യ പ്രവര്‍ത്തകര്‍

സമീപ കേരള ചരിത്രത്തിൽ യു എസ്സിലേക്ക് ചികിത്സയ്ക്ക് പോയ ആദ്യ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടന്ന വലിയൊരു കാറപകടവും അതേ തുടർന്നുള്ള ചികിത്സയുടെ ഭാ​ഗവുമായിരുന്നു അത്. 1990 കളുടെ ആദ്യവ‍ർഷങ്ങളിലായിരുന്നു അപകടവും ചികിത്സയും.

ഇതിന് ശേഷം മറ്റൊരു രാഷ്ട്രീയ നേതാവ് വിദേശത്ത് ചികിത്സയ്ക്ക് പോയി വിവാദമായത് 2000ത്തി​ന്റെ തുടക്കത്തിലായിരുന്നു. അന്ന് ലണ്ടനിൽ ചികിത്സ തേടി പോയത് എൽ ഡി എഫ് കൺവീനറായിരുന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദനായിരുന്നു. അച്യുതാനന്ദ​ന്റെ വിദേശ ചികിത്സ, തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫും കോൺ​ഗ്രസും പ്രധാന വിഷയമാക്കി മാറ്റിയിരുന്നു. യു എസ്സിലെ ആശുപത്രിയിൽ നിന്നുള്ള വി എസ്സി​ന്റെ പടം പോസ്റ്ററടിച്ചായിരുന്നു യു ഡി എഫ് ക്യാംപെയിൻ. തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിച്ച് അധികാരത്തിലെത്തിയെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിൽ നിറഞ്ഞു നിന്നത് വി എസ് അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവായിരന്നു, കേരളത്തിൽ എല്ലാവരും ശ്രദ്ധിക്കുന്ന ശബ്ദമായി സി പി എം നേതാവായ വി എസ് മാറുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പഴയതുപോലെ വിജയം നേടാനാകാതെ കോൺ​ഗ്രസും യു ഡി എഫും മാറിയതും കേരളത്തിലെ സമീപകാല ചരിത്രം.

കേരളത്തിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന എ കെ ആ​ന്റണി വിദേശത്ത് ചികിത്സയ്ക്ക് പോയത് പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് മാറിയശേഷം 2015 ലായിരുന്നു. മയോക്ലിനിക്കിലായിരുന്നു അദ്ദേഹം ചികിത്സയ്ക്കായായി പോയത്. മൂന്നാം വട്ടത്തെ മുഖമന്ത്രി സ്ഥാനത്ത് നിന്ന് ആ​ന്റണിയെ മാറ്റുകയും പകരം ആ സ്ഥാനത്തേക്ക് വരുകയും ചെയ്ത ഉമ്മൻചാണ്ടിയുടെ വിദേശ സന്ദർശത്തിനിടെ അപകടം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് ആദ്യമായി വിദേശ ചികിത്സ വേണ്ടി വന്നത്. ലാവോസിൽ വച്ച് അപകടമുണ്ടായതിനെ തുടർന്ന് അദ്ദേഹം അവിടെ ആശുപത്രിയിലായി. പിന്നീട് മുഖമന്ത്രി സ്ഥാനത്ത് നിന്നും മാറിയ ശേഷമാണ് അദ്ദേഹത്തിനെ വിദേശ ചികിത്സയാക്കി കൊണ്ടുപോയത്. 2019-ല്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി അദ്ദേഹം പോയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ യു എസിൽ ചികിത്സയ്ക്കായി പോയത്. ഇപ്പോൾ അതി​ന്റെ തുടർ ചികിത്സയ്ക്കായാണ് അദ്ദേഹം ഇത്തവണ വീണ്ടും വിദേശത്തേക്ക് പോകുന്നത്.

 Karunakaran, Achuthanandan, Antony, Oommen Chandy, and Pinarayi Vijayan.
കല്ലെറിയുന്നവർ അറിയണം,ഡോ. ജയകുമാറിനെ; ഇങ്ങനെയും ഒരു 'ജീവൻ മശായ്' നമുക്കിടയിൽ

കേരളത്തിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ വിദേശ ചികിത്സയ്ക്ക് ഭരണാധികാരികളോ അല്ലാത്തവരോ ആയ ആളുകൾ പോകുന്നത് രാഷ്ട്രീയ വിവാദമാക്കുന്നവർ രോ​ഗവും രോ​ഗിയും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആൾക്കൂട്ട ബോധത്തിനൊപ്പം സഞ്ചരിക്കുന്നവരാണെന്ന് തിരുവനന്തപുരത്ത് സർക്കാ‍ർ സർവീസിലുള്ള മുതിർന്ന ഒരു ഡോക്ടർ പറഞ്ഞു. വിവാദങ്ങളിൽ താൽപ്പര്യമില്ലാത്തതിനാൽ പേര് പറയരുതെന്ന ആമുഖത്തോടെ അദ്ദേഹം തുടർന്നു. മന്ത്രിയോ മുഖ്യമന്ത്രിയോ വിദശത്തോ ഇന്ത്യയ്ക്ക് പുറത്തോ ചികിത്സ തേടി പോകുന്നതിന് അർത്ഥം കേരളത്തിലെ ചികിത്സ മോശമാണെന്നല്ല. ചില ചികിത്സാ രീതിയും ചികിത്സാ സൗകര്യവും ഇപ്പോഴും ലോകത്തെ പല വലിയ ആശുപത്രികളിലും ലഭ്യമല്ല. ചിലയിടങ്ങലിൽ ലഭ്യമാണെങ്കിൽ അവയ്ക്ക് വരുന്ന തുക കൂടുതലാകും. ഇവിടെ തന്നെ സർക്കാർ ആശുപത്രികളിൽ മികച്ച ഡോക്ടർമാരുള്ളപ്പോൾ പോലും ആളുകൾ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നില്ലേ. ചെറിയൊരു ഉദാഹരണം പറഞ്ഞാൽ തിമിരശസ്ത്രക്രിയക്ക് സർക്കാർ ആശുപത്രിയിൽ മൂവായിരമോ അയ്യായിരമോ രൂപയായിരിക്കും ആകെ ചെലവാകുക. എന്നാൽ അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത് സ്വകാര്യ ആശുപത്രികളിൽ പോകുന്ന എത്രപേരുണ്ട്. അത് ആരോ​ഗ്യ രം​ഗത്തെ മേന്മ കുറവല്ലല്ലോ മറ്റ് പല ഘടകങ്ങളും അതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കണം.

ഇപ്പോൾ വിവാദമായിരിക്കുന്ന കോട്ടയം മെഡിക്കൽ കോളജ് ഇന്ത്യയിലെ തന്നെ മികച്ച ഹൃദയശസ്ത്രക്രിയാവിഭാ​ഗമുള്ള ആശുപത്രിയാണ്. എന്നാൽ കോട്ടയത്ത് നിന്നുപോലും ആളുകൾ ശ്രീചിത്രയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും പോകുന്നില്ലേ. ഇതിനെല്ലാം പുറമെ ഡോക്ടറുമായുള്ള രോ​ഗിയുടെ ബന്ധം വലിയഘടകമാണ്. എന്തിലും വിവാദമുണ്ടാക്കാവുന്നർക്ക് അതിനാകും താൽപ്പര്യം. അതിലെ ഇത്തരം യാഥാർത്ഥ്യങ്ങൾ ആരും കാണാറില്ല. അദ്ദേഹം പറഞ്ഞു.

Summary

Until the 1990s, CPI(M) ministers and leaders from Kerala usually went to the Soviet Union for treatment. Later, they started going to the US for treatment from Kerala. This started in the 1990s. One of the main reasons for this is that the Soviet Union has ceased to exist. The second reason is that there are Malayali doctors and others in the US.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com