ഗവര്‍ണറുടെ അധികാരം, റിസോർട്ട് പൊളിറ്റിക്സ്; പത്താം ക്ലാസുകാർ ഇനി 'ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം' പഠിക്കും

മന്ത്രി വി ശിവന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റിയോഗം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കി
Curriculum Committee approves textbooks Kerala state school syllabus
Curriculum Committee approves textbooks Kerala state school syllabus Special Arrangement
Updated on
1 min read

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്ത പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഉള്‍പ്പടെയുള്ള പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കി കരിക്കുലം കമ്മിറ്റി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റിയോഗമാണ് രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

Curriculum Committee approves textbooks Kerala state school syllabus
'കോട്ടയം മെഡിക്കല്‍ കോളജ് സംഭവം വേദനാജനകം; ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ശക്തിപ്പെടുത്തും'

ഇതില്‍ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലാണ് ഗവര്‍ണര്‍ പദവിയുടെ അധികാരങ്ങളും ചുമതലകളും സവിസ്തരം പ്രതിപാദിക്കുന്നത്. 'ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം' എന്ന അധ്യായത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതിന് പുറമെ അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറര്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോര്‍ട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു.

Curriculum Committee approves textbooks Kerala state school syllabus
നിപ: പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 58 പേര്‍, കണ്ടെയ്മെന്റ് സോണുകളിലുള്ളവര്‍ക്ക് എന്‍95 മാസ്‌ക് നിര്‍ബന്ധം, അതീവ ജാഗ്രതയില്‍ പാലക്കാട്

അംഗീകാരം നല്‍കിയ പാഠപുസ്തകങ്ങള്‍ ഓണാവധിക്കു മുമ്പു തന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹയര്‍ സെക്കണ്ടറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി ക്ലാസ്സ് മുറികളില്‍ വിശദമായ ചര്‍ച്ച സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളില്‍ ശില്‍പശാലകള്‍ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നല്‍കി. ദേശീയ പഠനനേട്ട സര്‍വ്വേയില്‍ സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കുന്നതിന് പങ്കു വഹിച്ച കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗം അഭിനന്ദിച്ചു.

Summary

The Curriculum Committee of the Kerala Education Department has approved the revised textbooks of various divisions. 10th Social science text book now include content on the powers and duties of the Governor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com