27 വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ ലക്ചററായി ജോലി ചെയ്യുന്ന ടി കെ ജയകുമാറും ഭാര്യ ഡോ. എം. ലക്ഷ്മിയും സ്വന്തം കുഞ്ഞിന്റെ ജീവന് വേണ്ടി നെട്ടോട്ടമോടുകയായിരുന്നു. കോട്ടയത്ത് സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. എറണാകുളത്തെ സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രിയിലേക്ക് മാറ്റാനും ഒരു ഡോസിന് ഒന്നര ലക്ഷത്തോളം വിലയുള്ള മരുന്നിനും ചികിത്സയക്കുമായി അവരുടെ ഓട്ടത്തിന് ആ നവജാത ശിശുവിനെ രക്ഷിക്കനായില്ല.
ശ്വാസകോശസംബന്ധമായ അസുഖം നിമിത്തം കുഞ്ഞ് മരണമടഞ്ഞു. അന്ന് പ്രതിമാസം ₹4,300 മാത്രം ശമ്പളം ലഭിച്ചിരുന്ന ജയകുമാറിന് ആ ചികിത്സ നടത്താൻ സാധിച്ചില്ല. ഹൃദയഭേദകവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് ആ അനുഭവം.
സാധാരണക്കാർക്കും ദരിദ്രർക്കും വൈദ്യസഹായം ഉറപ്പാക്കുന്നതിന് സർക്കാർ മേഖലയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജയകുമാറിന് സ്വാനുഭവത്തിൽ നിന്ന് തന്നെ മനസ്സിലായി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ, ജയകുമാർ 15,000-ത്തിലധികം ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. കോട്ടയം മെഡിക്കൽ കോളജിൽ ഒരു കാത്ത് ലാബ് സ്ഥാപിക്കുന്നതിലെ കാലതാമസം കാരണം കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ 2008 ൽ മാത്രമാണ് ആരംഭിച്ചത്. സങ്കീർണ്ണമായ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകളുടെ പ്രയോജനം എല്ലാവർക്കും ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. 2023 വരെ എട്ട് വർഷത്തിനിടിയിൽ , ഇവിടെ എട്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി, ഇന്ത്യയിലെ ഏതൊരു സർക്കാർ മെഡിക്കൽ കോളജിനെ സംബന്ധിച്ചും ഇതൊരു റെക്കോഡാണ്.
കോവിഡ് മഹാമാരി സമയത്തുംഇവിടെ ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നില്ല. ഹൃദയം മാറ്റി വച്ച ആദ്യ രോഗി ശസ്ത്രക്രിയയുടെ 26-ാം ദിവസം മരണമടഞ്ഞു. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും രോഗികൾ രണ്ട് വർഷം കൂടി ജീവിച്ചു. മറ്റുള്ളവർ ആരോഗ്യകരമായ ജീവിതം നയിച്ചു. ഇവിടുത്തെ ശസ്ത്രക്രിയകളുടെ വിജയ നിരക്കിന്റെ തെളിവാണിത്.
കോട്ടയം മെഡിക്കൽ കോളജിൽ ഒരു ദിവസം എട്ട് മുതൽ പത്ത് വരെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്, ഇത് സംസ്ഥാന തല റെക്കോർഡാണ്. ഇതിൽ, ജയകുമാർ തന്നെ രണ്ട് മുതൽ അഞ്ച് വരെ ശസ്ത്രക്രിയകൾ നടത്തുന്നു,
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടായ അദ്ദേഹം ദിവസവും നിരവധി ഫയലുകൾ നോക്കുന്നു.രാവിലെ 7.30 ന് ആശുപത്രിയിൽ എത്തുകയും അടുത്ത ദിവസം പുലർച്ചെ ഒരു മണിക്ക് മാത്രം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളോ സങ്കീർണ്ണമായ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളോ ഉണ്ടായാൽ, ജയകുമാർ അടുത്ത ദിവസം പുലർച്ചെ വരെ ഓഫീസിൽ തുടരുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെയും രീതി.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടമിടിഞ്ഞുവീണ് മരണം സംഭവിച്ചപ്പോൾ ആദ്യം മന്ത്രി പറഞ്ഞ കാര്യത്തിന് പിന്നിലെ തെറ്റിദ്ധാരണയ്ക്ക് കാരണം താനാണെന്ന് ഏറ്റുപറഞ്ഞ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, കോട്ടയം മെഡിക്കൽ കോളജിനെ സംസ്ഥാന തലത്തിലെ മികച്ച ആതുരശുശ്രൂഷാ കേന്ദ്രമാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഡോക്ടറാണ്. സ്വന്തം അനുഭവത്തിൽ നിന്ന് ആശുപത്രിയെ ചികിത്സാ മികവുള്ള ഇടമാക്കി മാറ്റിയതിൽ നിർണ്ണായ ഇടപെടൽ നടത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെന്ന നിലയിലും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് ജയകുമാർ.
അദ്ദേഹം കോട്ടയം മെഡിക്കൽ കോളജിനും സാധാരണക്കാർക്കും വേണ്ടി ഇന്നും ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യുന്നുണ്ട്. ജീവിതാനുഭവത്തിന്റെ വേദനയിൽ നിന്നും സർക്കാർ ആശുപത്രിക്ക് വേണ്ടി പ്രൊഫഷനും ജീവിതവും മാറ്റിവച്ച ഡോക്ടർ ടി കെ ജയകുമാറിനെ അറിയുക കേരളത്തിലെ സർക്കാർ ഡോക്ടർമാരെ കുറിച്ചുള്ള പൊതുധാരണകളെ തിരുത്തുന്നതാകും.
*അഭിലാഷ് ചന്ദ്രൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ 29-09-2023 ൽ എഴുതിയ workaholic doc devoted to serving one & all എന്ന ലേഖനത്തോട് കടപ്പാട്
Doctor TK Jayakumar is a doctor who played a major role in making Kottayam Medical College an excellent healthcare centre in the state. He has made a decisive contribution to making the hospital a place of excellence in treatment. He is a person who is known as the doctor who performed the first open heart surgery and the first heart transplant surgery in Kottayam MCH
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates