മുഹറം: തിങ്കളാഴ്ച അവധി ഇല്ല, മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

നേരത്തേ തയാറാക്കിയ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
Muharram: No holiday on Monday, Sunday as previously scheduled
Muharramപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Muharram: No holiday on Monday, Sunday as previously scheduled
ഓണത്തിന് ഒരു ലക്ഷം തൊഴില്‍; പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ

ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎല്‍എ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Muharram: No holiday on Monday, Sunday as previously scheduled
എരുമേലിയിലെ വാപുര സ്വാമി ക്ഷേത്ര നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

''ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവില്‍ അവധി ഉള്ളത്. എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയല്‍ ജനറല്‍ അഡ്മിസ്ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണ്.'' ടി വി ഇബ്രാഹീം എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Summary

Muharram holiday in Kerala is on Sunday. Government sources have informed that there will be no holiday on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com