വ്യാജ മോഷണ പരാതിയില്‍ ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം: വിട്ടുടമയ്ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ്

വ്യാജ മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിനെ യുവതിയെ 20 മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി
Police have registered a case against a Dalit woman for insulting her over a fake theft case Thiruvananthapuram
Police have registered a case against a Dalit woman for insulting her over a fake theft case.File
Updated on
1 min read

തിരുവനന്തപുരം: ദളിത് യുവതിക്ക് എതിരെ വ്യാജ മോഷണക്കേസിന്റെ പേരില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നെടുമങ്ങാട് സ്വദേശി ബിന്ദുവിന്റെ പരാതിയില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിലെ ഓമന ഡാനിയേല്‍, മകള്‍ നിഷ, യുവതിയെ കസ്റ്റഡിയില്‍ എടുത്ത എസ് ഐ പ്രസാദ്, എഎസ്‌ഐ പ്രസന്നന്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Police have registered a case against a Dalit woman for insulting her over a fake theft case Thiruvananthapuram
മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യൽ: എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍

വ്യാജ മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിനെ യുവതിയെ 20 മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. യുവതി ജോലിക്കുനിന്ന വീട്ടില്‍നിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്ക് പേരൂര്‍ക്കട പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് 14-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

Police have registered a case against a Dalit woman for insulting her over a fake theft case Thiruvananthapuram
നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; അഞ്ച് പേര്‍ ഐസിയുവില്‍, പനി സര്‍വൈലന്‍സ് നടത്തും

നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും പൊലീസ് വിട്ടയച്ചില്ലെന്നും രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പൊലീസ് പരിശോധനയും നടത്തിയ ശേഷം തിരിച്ച് വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ലെന്നുമായിരുന്നു ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. ഒടുവില്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ മാല ആ വീട്ടില്‍നിന്നുതന്നെ കണ്ടെത്തിയെന്ന് അറിയച്ചതിന് പിന്നാലെയാണ് ബിന്ദുവിനെ പൊലീസ് വിട്ടയച്ചത്. തനിക്കു നേരിട്ട അപമാനത്തിലും മാനസികപീഡനത്തിനും പോലീസുകാര്‍ക്കെതിരേ ബിന്ദു മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

Summary

Police have registered a case against a Dalit woman for insulting her over a fake theft case Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com