ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്
Holiday for educational institutions operating relief camps tomorrow
പ്രതീകാത്മക ചിത്രം ( school holiday ) x
Updated on

കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. കൂടാതെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. കാര്‍ത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എല്‍.പി സ്‌കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കുട്ടനാട്,കാര്‍ത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

2831 കുടുംബങ്ങളിലായി 10167 പേര്‍ താമസിക്കുന്ന 66 ദുരിതാശ്വാസക്യാംപുകളും തുടരേണ്ട സാഹചര്യമാണ്. അമ്പലപ്പുഴ-19, കുട്ടനാട്-18, കാര്‍ത്തികപ്പള്ളി-10, മാവേലിക്കര-നാല്, ചെങ്ങന്നൂര്‍-15 കാര്‍ത്തികപ്പള്ളി-10 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. റോഡിലെ വെള്ളക്കെട്ടാണ് പ്രധാനതടസ്സം. വെള്ളമിറങ്ങിയ എടത്വ-വീയപുരം, ഹരിപ്പാട് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിച്ചു.

ഹരിപ്പാട്, എടത്വ, തിരുവല്ല ഡിപ്പോകളില്‍നിന്നാണ് സര്‍വിസ് തുടങ്ങിയത്. നീരേറ്റുപുറത്തും ചമ്പക്കുളത്തും ഒന്നരയടിയോളം ജലനിരപ്പ് താഴ്ന്നു. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളംകയറി കിടക്കുകയാണ്. പ്രധാനപാതകളില്‍ ഒഴികെ മറ്റ് റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. വലിയതോതില്‍ ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com