
തൃശുര്‍: ഇരിങ്ങാലക്കുടയിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതന്‍ (79) നിര്യാതനായി. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന്‍ കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്.
ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, എസ് എന്‍ ക്ലബ് പ്രസിഡന്റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, ലയണ്‍സ് ക്ലബ് പ്രസിഡണ്ട്, എസ്എന്‍ഇഎസ് വൈസ്- ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സിറ്റിസണ്‍ ഫോറത്തിന്റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചു.
കിഴുത്താണി കാട്ടിക്കുളം വീട്ടില്‍ കുമാരന്റെയും കല്യാണിയുടെയും മകനാണ് കാട്ടിക്കുളം ഭരതന്‍. ഭാര്യ സുധ. ലിന്റ, ലക്കി (ലണ്ടന്‍), ലാല്‍ എന്നിവര്‍ മക്കളും ഡോ. രാകേഷ്, അമിത് ( ലണ്ടന്‍), ഡോ ശ്യംഗ എന്നിവര്‍ മരുമക്കളുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ