കേരള പൊലീസിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; എസ് സി / എസ് ടി വിഭാഗങ്ങളില്‍ നിന്ന് ഡിവൈഎസ്പി തസ്തികയിലേക്ക് നേരിട്ട് നിയമനം

പിഎസ് സി മുഖേയായിരിക്കും നിയമന നടപടികള്‍
Kerala Police
Kerala Police - കേരള പൊലീസില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്Kerala Police
Updated on

തിരുവനന്തപുരം: കേരള പൊലീസില്‍ (Kerala Police) ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ് സി/എസ്ടി വിഭാഗത്തില്‍ നിന്നും നേരിട്ട് നിയമനം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

പിഎസ് സി മുഖേയായിരിക്കും നിയമന നടപടികള്‍. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയ നിശ്ചിത ശാരീരിക യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് അവസരം. 2025 ജനുവരി ഒന്നിന് 36 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാനാകും. ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിഎസ് സി വിജ്ഞാപനത്തിലൂടെ പുറത്തുവിടും എന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന പൊലീസ് സേനയില്‍ ഡിവൈഎസ്പി, എസ്പി റാങ്കില്‍ പട്ടിക ജാതി - പട്ടിക വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുറവാണെന്ന സാഹചര്യമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന പൊലീസിലേക്ക് നേരിട്ട് നിയമനം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com