
തിരുവനന്തപുരം: വിദേശയാത്രയ്ക്ക് അനുമതി തേടി എകെജി സെന്റർ ബോംബ് ആക്രമണക്കേസ് ( AKG Centre Attack Case ) പ്രതി സുഹൈൽ ഷാജഹാൻ ( Suhail Shajahan ) നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേട്ട് കോടതിയാണ് ഹർജി തള്ളിയത്. വിദേശത്തേക്കു പോകാൻ അനുമതി നൽകണം എന്നും പാസ്പോർട്ട് വിട്ടു നൽകണം എന്നും ആവശ്യപ്പെട്ടാണ് സുഹൈൽ കോടതിയെ സമീപിച്ചത്.
ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനുമായി വിദേശയാത്രയ്ക്ക് അനുമതി വേണമെന്നാണ് സുഹൈൽ ഷാജഹാൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. സുഹൈൽ ആണ് മറ്റു പ്രതികളെ കൊണ്ട് കുറ്റം ചെയ്യിച്ചതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി പിന്നീട് ഡൽഹി വഴി നേപ്പാളിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സുഹൈൽ ഷാജഹാന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ