കോഴിക്കോട്: സൂഫി ധ്യാനത്തിന്റെ ആനന്ദത്തില്‍ മുഴുകാനും ദൈനംദിന ജീവിതത്തില്‍ അത് എങ്ങനെ പരിശീലിക്കാമെന്ന് പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി സൂഫി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ റൂമി റിട്രീറ്റ് (Rumi Retreat)എന്ന പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 21ന് കോഴിക്കോട് ആണ് ഏകദിന പരിപാടി സംഘടിപ്പിക്കുന്നത്. സുഫി വര്യന്‍ സിദ്ദിഖ് മുഹമ്മദും സൂഫിസംഗീതജ്ഞനുമായ സമീര്‍ ബിന്‍സിയുടെയും നേതൃത്വത്തിലാണ് പരിപാടി.
'സൂഫി സന്യാസിയും കവിയുമായ ജലാലുദ്ദീന്‍ റൂമി കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ പരിചിതനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സൂഫി പാതയുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ അറിയുകയാണ് പരിപാടിയുടെ ലക്ഷ്യം അത്തരമൊരു പരിപാടി രാജ്യത്ത് ഇതാദ്യമായിരിക്കുമെന്നും സിദ്ദിഖ് മുഹമ്മദ് പറഞ്ഞു.
ജാതി മത, ലിംഗ ഭേദമന്യേ ആര്‍ക്കും പരിപാടിയില്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. റൂമിയുടെ മസ്‌നവി എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് നിത്യ ചൈതന്യയതിയാണ്. യതിയുടെ പുസ്തകങ്ങളിലൂടെയാണ് താന്‍ റൂമിയില്‍ ആകൃഷ്ടനായതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ പേര്‍ഷ്യന്‍ ഭാഷ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. സൂഫി സംഗീതത്തെ ജനകീയമാക്കി സ്‌നേഹത്തിന്റെ നറുനിലാവ് ചാലിച്ച കലാകാരനാണ് സമീര്‍ ബിന്‍സി. 20 വര്‍ഷത്തിലേറെയായി സൂഫി മിസ്റ്റിക് സംഗീത അവതരണ രംഗത്ത് സജീവമായ ബിന്‍സി മറ്റ് മിസ്റ്റിക് പാരമ്പര്യങ്ങളില്‍ വരുന്ന യോഗാത്മക ശീലുകളും കണ്‍സര്‍ട്ടുകളില്‍ അവതരിപ്പിക്കുന്നു.പതിഞ്ഞ മെലഡികളിലൂടെ തുടങ്ങുന്ന പാട്ടുപറച്ചിലും ക്രമേളെ ആളുകളെ ദിവ്യാനന്ദത്തിന്റെ പരകോടിയിലെത്തിക്കുന്ന പാട്ടുകളായി റിട്രീറ്റില്‍ പെയ്തിറങ്ങും.
ആഴത്തിലുള്ള ആത്മീയ ഉള്‍ക്കാഴ്ചകളാണ് റൂമിയുടെ കവിതയുടെ സവിശേഷത. മനുഷ്യാനുഭവത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന റൂമിയുടെ കവിതകള്‍, പലപ്പോഴും പ്രകൃതിയില്‍ നിന്നും ദൈനംദിന ജീവിതത്തില്‍ നിന്നും സത്തയെടുത്തവയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates