
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളസര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ രണ്ടാമനായ ഐപിഎസ് ഓഫീസര്‍ റവാഡ എ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടറായ റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്ക് വന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയില്‍ റവാഡ ചന്ദ്രശേഖറിനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. റവാഡ ചന്ദ്രശേഖറിനോട് കേന്ദ്രത്തില്‍ തുടരാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചാല്‍ മാത്രമേ അദ്ദേഹം വരാതിരിക്കാന്‍ സാധ്യതയുള്ളു. റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നല്‍കിയ പട്ടികയിലുള്ള ഡിജിപിമാര്‍.
ഇതില്‍ നിന്നും മൂന്നുപേരുടെ പട്ടികയാകും യു പി എസ് സി സംസ്ഥാനത്തിന് തിരിച്ചയക്കുക. പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് യുപിഎസ് സി പരിഗണിക്കും. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഓരോ ഓഫിസര്‍മാരുടെയും പൂര്‍ണ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ടിനു പുറമേ, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നല്‍കുന്ന രഹസ്യ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും യുപിഎസ് സി അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് നല്‍കുക. ഇതിലെ ഒരാളിനെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. പട്ടികയില്‍ അഞ്ചാമതും ആറാമതുമുള്ള സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവർ എഡിജിപിമാരാണ്. എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. 30 വര്‍ഷ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പ് കത്തയച്ചത്.
IPS officer Ravada Chandrasekhar, who is the second in the list given by the Kerala government for the post of state police chief, held discussions with Chief Minister Pinarayi Vijayan. He also met the Chief Secretary.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates