'ആ തണലും മാഞ്ഞു'; ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ മമ്മു അന്തരിച്ചു

ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Aryadan Muhammad's brother Mammu passes away
Aryadan Mammu
Updated on
1 min read

മലപ്പുറം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു. 73 വയസ്സായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മരണത്തെത്തുടര്‍ന്നു നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജാഘോഷം നിര്‍ത്തിവച്ചു. ഖബറടക്കം രാത്രി 10 മണിക്ക് മുകട്ട വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: സൈനബ, മക്കള്‍: രേഷ്മ, ജിഷ്മ, റിസ്വാന്‍. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, ആയിഷ ലുബിന.

Aryadan Muhammad's brother Mammu passes away
ഇരുപക്ഷത്തോടും പടവെട്ടി ഇരുപതിനായിരത്തോളം വോട്ട്; മൂന്നാമതായിട്ടും 'ജയിച്ചുകയറി' അന്‍വര്‍

ബാപ്പു എന്ന് കുടുംബാംഗങ്ങള്‍ വിളിക്കുന്ന മമ്മുവിന്റെ വിയോഗ വാര്‍ത്തയെക്കുറിച്ച് ആര്യാടന്‍ ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ;. 'പ്രിയപ്പെട്ട ബാപ്പുവും പോയി, നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്, യുഡിഎഫിന്റെ വിജയത്തിന്, ഈ അംഗീകാരത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു. കുഞ്ഞാക്കാന്റെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു. ഇന്ന് രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് കബറടക്കം'.

Aryadan Muhammad's brother Mammu passes away
'ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്'; ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍

Aryadan Mammu, brother of former minister and Congress leader Aryadan Mohammed, passed away. He was 73 years old

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com