'നന്ദി ഉണ്ട് മാഷേ'; എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി റെഡ് ആര്‍മി

തെരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പിന്തുണ പരാമര്‍ശത്തിലാണ് 'റെഡ് ആര്‍മി'യുടെ പരോക്ഷവിമര്‍ശനം. നേരത്തെ 'പി ജെ ആര്‍മി' എന്ന് പേരുള്ള പേജായിരുന്നു റെഡ് ആര്‍മി.
RED ARMY
RED ARMY
Updated on
1 min read

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ 'റെഡ് ആര്‍മി' യുടെ ഫെയ്‌സ്ബുക്ക് പേജില്‍ പരോക്ഷവിമര്‍ശനം. 'നന്ദി ഉണ്ട് മാഷേ' എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പിന്തുണ പരാമര്‍ശത്തിലാണ് 'റെഡ് ആര്‍മി'യുടെ പരോക്ഷവിമര്‍ശനം. നേരത്തെ 'പി ജെ ആര്‍മി' എന്ന് പേരുള്ള പേജായിരുന്നു റെഡ് ആര്‍മി.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തില്‍ ജനത പാര്‍ട്ടിയുമായി ചേര്‍ന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പിന്നീട് വിശദീകരിച്ചു. എം വി ഗോവിന്ദന്‍ തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വലിയ വിമര്‍ശനമാണ് ഗോവിന്ദന്റെ പരാമര്‍ശം വിളിച്ചുവരുത്തിയത്. നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഗോവിന്ദന് താക്കീതുമായി രംഗത്തുവന്നിരുന്നു. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്.

Following the Nilambur by-election results, the Facebook page of the 'RED ARMY' has indirectly criticized CPM state secretary M V Govindan. The Facebook page has criticized M V Govindan without mentioning his name.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com