
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ 2024 വര്‍ഷത്തെ ബിരുദ ദാന ചടങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം വിവാദമായി. 26 ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പുഴക്കലിലുള്ള ഹയാത്ത് റീജന്‍സിലാണ് ബിരുദദാനച്ചടങ്ങ്. പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോ ഗ്രാഫര്‍മാര്‍ക്കും പ്രവേശനം വിലക്കി. 25 മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശനം.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും, കൃഷി മന്ത്രി പി പ്രസാദും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്നാണ് പതിവിന് വിപരീതമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമെന്നറിയുന്നു. കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണോ നിയന്ത്രണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് രജിസ്ട്രാര്‍ ഡോ.എ.സക്കീര്‍ ഹുസൈന്‍ ഒഴിഞ്ഞു മാറി. ഡോ. ഗോപകുമാര്‍ എസ്. ഡോ. സലജ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരള ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ബിരുദ ദാനം നടത്തും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, റെവന്യൂ വകുപ്പ് മന്ത്രി അഡ്വ രാജന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് എന്നിവര്‍ പങ്കെടുക്കും. കൃഷി, എഞ്ചിനീയറിംഗ്, ഫോറെസ്റ്ററി എന്നീ 3 ഫാക്കല്‍റ്റികളിലായി 1039 വിദ്യാര്‍ത്ഥികളില്‍ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം 65 ഡിപ്ലോമ എന്നിവ നല്‍കുന്നു.
Restrictions on media personnel at the 2024 convocation ceremony of Kerala Agricultural University. The restrictions are said to be due to differences between Governor Rajendra Arlekar and Agriculture Minister P Prasad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates