അടിയന്തരാവസ്ഥക്കാലത്ത് ജയിൽ നിന്ന് പിണറായി വിജയൻ എഴുതിയ കത്ത് ഇതാണ്

അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ മാപ്പ് അപേക്ഷ നൽകി എന്ന പേരിൽ ഇടക്കാലത്ത് ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിക്കും പരോൾ അപേക്ഷയുടെ പെറ്റീഷനെ കുറിച്ച് അറിയാനുള്ള കത്തായിരുന്നു.
50 years of emergency in india  Kannur Central Jail
50 years of emergency in india : Kannur Central JailCenter-Center-Kochi
Updated on
3 min read

അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ മാപ്പ് അപേക്ഷ നൽകി എന്ന പേരിൽ ഇടക്കാലത്ത് ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ആൻഡമാൻ ജയിലിലായിരിക്കെ വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് അപേക്ഷ എഴുതി നൽകിയത് പോലെ അടിയന്തരാവസ്ഥയിൽ പിണറായി വിജയൻ മാപ്പ് അപേക്ഷ എഴുതി നൽകിയെന്നായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് 1920 മാർച്ച് 30നാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നാണ് ലഭ്യമായ രേഖകളെല്ലാം വ്യക്തമാക്കുന്നത്. ഇത് രണ്ടും കൂടെ ചേർത്ത് വച്ചാണ് പ്രചാരണം നടത്തിയത്.

പിണറായി വിജയൻ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയപ്പോൾ മേയ് 25ന് അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് നൽകിയ കത്താണ് മാപ്പപേക്ഷയായി വ്യാഖ്യാനിച്ച് ഇടക്കാലത്ത് പ്രചാരണം നടത്തിയത്. രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ ജയിൽ വകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിരുന്നു. പിണറായി വിജയൻ എംഎൽഎയുടെ കസ്റ്റഡി നമ്പർ: 255ന്റെ കൈയെഴുത്തു കത്ത് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ഈ യഥാർത്ഥ കത്ത് അധികമാരും കണ്ടിട്ടില്ല.

50 years of emergency in india  Kannur Central Jail
'അടിയന്തരാവസ്ഥ അറബിക്കടലിൽ'; 50 വ‍ർഷത്തെ ചരിത്രത്തിൽ ആദ്യമായി സിപിഎം അടിയന്തരാവസ്ഥയുടെ വാർഷികം ആചരിക്കുന്നു

ഈ കത്തിലേക്ക് പോകുന്നതിന് മുമ്പ് കണ്ണൂർ ജയിലിലെ കഥ കൂടി അറിയാം

കൊളോണിയൽ വിരുദ്ധ പോരാട്ടം മുതൽ സ്വതന്ത്ര ഇന്ത്യയിലെ ഏകാധിപത്യവാഴ്ച വരെയുള്ള ഇരുണ്ടകാലങ്ങളെയും വൻമതിലുകളിൽ കിടന്ന് വിമോചന സ്വപ്നങ്ങൾ കണ്ട് അതിനുള്ളിൽപ്പെട്ടവരുടെയും ഓർമ്മകൾ നിലയ്ക്കാത്ത ചുമരുകളാണ് കണ്ണൂർ സെൻട്രൽ ജയിലേത്. മലബാർ കലാപം, സ്വാതന്ത്ര്യ സമരം, കയ്യൂർ കരിവെള്ളൂർ സമരം, അടിയന്തരാവസ്ഥ വിരുദ്ധ സമരം എന്നിങ്ങനെ വിവിധ സമരങ്ങളുടെ ഭാഗമായവരെ തടവിൽ പാർപ്പിച്ച ഇടം. ആ സ്ഥലത്ത് ആ ചരിത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടുത്തി മ്യൂസിയം ആരംഭിക്കാൻ കണ്ണൂർ ജയിൽ അധികൃതർ ആലോചിക്കുന്നു.

അടിയന്തരാവസ്ഥയുടെ 50 വർഷം എത്തുമ്പോൾ അന്നത്തെ കണ്ണൂർ സെൻട്രൽ ജയിലിന്റെ ചുവരുകൾ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തിന്റെ ഓർമ്മകളെ 50 വർഷത്തിന് ശേഷവും നിശബ്ദമായി ഓർമ്മിക്കുന്നു.

കണ്ണൂർ സെൻട്രൽ ജയിലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയമായ സംഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ചരിത്ര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ആ ഇരുണ്ട കാലത്തിന്റെ അമ്പതാം വർഷത്തിൽ

50 years of emergency in india  Kannur Central Jail
ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ: സേതു എഴുതുന്നു
50 years of emergency in india
50 years of emergency in indiaNew Indian Express

രാജ്യത്തുടനീളമുള്ള നിരവധി ജയിലുകളെയും പോലെ, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പോലും അറിയാതെ തടവിലാക്കപ്പെട്ട നിരവധി പേരെ കണ്ണൂർ സെൻട്രൽ ജയിലിലും പാർപ്പിച്ചിരുന്നു.

അക്കാലത്ത്, നിരവധി തടവുകാരെ ഒരൊറ്റ ഹാളിൽ തിക്കിത്തിരക്കി പാർപ്പിക്കുന്നത് അസാധാരണമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, സാധാരണ പൗരന്മാരും ഒരുപോലെ ജയിലുകൾക്കുള്ളിൽ സ്ഥലപരിമിതി പോലുമില്ലാതെ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു, പലപ്പോഴും ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.

പയ്യന്നൂർ സ്വദേശിയായ ഗോവിന്ദ വർമ്മ രാജൻ (69) 18 വയസ്സുള്ളപ്പോൾ പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെ കോളേജ് കാമ്പസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ടു. കാസർഗോഡ് സബ് ജയിലിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

പിണറായി വിജയൻ നേരിട്ട പൊലീസ് മർദ്ദനവും എഴുതി കത്തും

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കുത്തുപറമ്പ് എംഎൽഎ ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാക്കിയ ശേഷമായിരന്നു പിണറായി വിജയനെ ജയിലിലടച്ചത്. ജയിൽ മോചിതനായ ശേഷം അദ്ദേഹം എങ്ങനെയാണ് പൊലീസ് രാജ് നടപ്പാക്കിയതെന്ന് നിയമസഭയിൽ വിവരിച്ച രേഖ ഇപ്പോഴും ചരിത്രമാണ്. ആ സമയം ചെയറിലുണ്ടായിരുന്ന ( സ്പീക്കറുടെ കസേരയിൽ) ഡെപ്യൂട്ടി സ്പീക്കറായിരുന്ന ആർ എസ് പി നേതാവ് കൂടെയായ ആർ എസ് ഉണ്ണി (അന്ന് ഭരണപക്ഷത്താണ് ആർ എസ് പി) പിണറായി വിജയന്റെ പ്രസംഗത്തിന് ശേഷം അതിനോട് വൈകാരികമായി നിലയിൽ പ്രതികരിച്ചതും ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.

pinarayi vijayan's letter to home special secretary for parole
pinarayi vijayan's letter to home special secretary for paroleTNIE

പിണറായി വിജയൻ അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ ജയിൽ തടവിലായിരിക്കുന്ന സമയത്ത്, അദ്ദേഹത്തിന്റെ അമ്മയ്ക്ക് സുഖമില്ലാതായി. അസുഖം മൂർച്ഛിച്ചപ്പോൾ ആഭ്യന്തര വകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിക്ക് തനിക്ക് രണ്ടാഴ്ചത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 1976 ൽ കത്തെഴുതി.29-9-1976 ൽ നൽകിയ അമ്മയുടെ ചികിത്സയക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായ വന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തെ പരോളിനായി നൽകിയ പെറ്റീഷനിലെ നടപടി എന്തായി എന്ന് ചോദിക്കുന്നതാണ് ആ കത്ത്. നീല മഷിയിലെഴുതിയ ഈ കത്തിലെ ചില ഭാഗങ്ങൾ നിറം മങ്ങിപ്പോയിട്ടുണ്ട്. കണ്ണൂർ ജയിലിലെ ശേഖരത്തിലുള്ള ആ കത്താണ് ഇവിടെ കൊടുത്തിരിക്കുന്നത്.

Summary

During the dark days of the Emergency, Kerala's present Chief Minister, Pinarayi Vijayan, was imprisoned in Kannur Central Prison for his opposition to the regime. Pinarayi wrote a letter to the Special Secretary of the Home Department, requesting parole. His appeal was rooted in a personal concern, as his mother was seriously ill, and his presence was urgently needed to support her during her treatment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com