
തിരുവനന്തപുരം: അര്‍ബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള കാന്‍സര്‍ കോണ്‍ക്ലേവിന് ജൂണ്‍ 28 ശനിയാഴ്ച തുടക്കമാകും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുടെ നൂതന സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. കോണ്‍ക്ലേവില്‍ ഏഴ് വിഭാഗങ്ങളിലായി അര്‍ബുദരോഗത്തെ കുറിച്ചുള്ള സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയാണ് കേരള കാന്‍സര്‍ കോണ്‍ക്ലേവിന് വേദിയാവുന്നത്.
കോണ്‍ക്ലേവ് ശനിയാഴ്ച രാവിലെ 10 ന് കേരളാ നിയമസഭാ സ്പീക്കര്‍ എ എം ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യക്ക് അകത്തും പുറത്തും നിന്നുമായി ഇരുനൂറിലധികം അര്‍ബുദ രോഗ ചികിത്സാവിദഗ്ദ്ധര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 സംഘടിക്കുന്നത്.
ചടങ്ങില്‍ ഇന്ത്യയില്‍ കാന്‍സര്‍ രോഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മഭൂഷണ്‍ ഡോ സുരേഷ് എച്ച് .അഡ്വാനി മുഖ്യാതിഥിയായിരിക്കും.പാലിയം ഇന്ത്യ സ്ഥാപകന്‍ പത്മശ്രീ ഡോ രാജഗോപാല്‍ , രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോ. സി എസ്. പ്രമീഷ് , മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍, കാത്തലിക് ഹോസ്പിറ്റല്‍സ് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡണ്ട് ഫാ ഡോ ബിനു കുന്നത്ത് ,ഡോ ബോബന്‍ തോമസ്, ഡോ നാരായണന്‍ കുട്ടി വാര്യര്‍,ഡോ. അജു മാത്യു എന്നിവര്‍ സംസാരിക്കും
അര്‍ബുദ ചികിത്സാ മേഖലയിലെ പ്രശസ്ത ഡോക്ടര്‍മാരായ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ നിന്നുള്ള ഡോ. ഷാജി കുമാര്‍, അമേരിക്കയിലെ തന്നെ റോസ് വെല്‍ പാര്‍ക്കില്‍ നിന്നുള്ള ഡോ. സാബി ജോര്‍ജ്, ഡോ. എം.വി. പിള്ള, ഡോ. ബെന്‍ ജോര്‍ജ്, ഡോ. ജെമി എബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോ. പ്രമീഷ് സി.എസ്., മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍, ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ സെന്ററിലെ വിദഗ്ദ്ധന്‍ ഡോ.രാകേഷ് ജലാലി, ഡോ എസ്.എസ്. ലാല്‍ , ഡോ. എം.ആര്‍. രാജഗോപാല്‍, ജയന്ത് മാമന്‍ മാത്യു , മുരളി തുമ്മാരകുടി, ഡോ. ഭാവന സിരോഹി തുടങ്ങിയവര്‍ സംസാരിക്കും. കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച cancer opinion survey യുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.
Kerala Cancer Conclave on 28th
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates