നിലമ്പൂരില്‍ ഇടതുവോട്ടുകള്‍ പി വി അന്‍വറിനു പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കഴിഞ്ഞ 9 വര്‍ഷം ഇടതുസര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസനം സ്വന്തം നേട്ടമായി പ്രചരിപ്പിച്ചാണ് അന്‍വര്‍ വോട്ട് നേടിയതെന്നും ഗോവിന്ദന് പറഞ്ഞു. എല്‍ഡിഎഫിനെ വഞ്ചിച്ചു പോയ അന്‍വര്‍ യുഡിഎഫിനു വേണ്ടിയാണ് കളം മാറിയത്. നിലമ്പൂരിലെ സംഘടനാ ദൗര്‍ബല്യം പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമര്‍ശം യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലമ്പൂരില്‍ വോട്ട് കുറയാന്‍ അത് ഇടയാക്കിയിട്ടില്ലെന്നും ഗോവിന്ദന് പറഞ്ഞു..മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി താല്‍ക്കാവില ഡയറക്ടറായി നിയമിച്ചതിലെ യോഗ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി..സ്കൂളുകളിലെ സുംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര് ബിന്ദു. സൂംബ ഡാന്‍സില്‍ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സൂംബയെന്നും മന്ത്രി വിശദീകരിച്ചു..മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്കി..സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ റിലീസ് തടഞ്ഞതില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് ജാനകി എന്ന പേര് നല്കിയാല് എന്താണ് കുഴപ്പം എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ജാനകി, ഗീത തുടങ്ങിയവ പൊതുവായി ഉപയോഗിക്കുന്ന പേരാണ്. മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്താണെന്നും കോടതി ചോദിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates