സൂംബ പഠിപ്പിക്കുന്നത് തുഗ്ലക് പരിഷ്‌കാരം, തുള്ളിച്ചാട്ടം ലഹരി മുക്തമാക്കുമെന്നതിന് ശാസ്ത്രീയതയില്ലെന്ന് കാന്തപുരം എസ്‌വൈഎസ് വിഭാഗം

ഇത്തരം കളികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നതോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങള്‍ വെറും നൃത്തശാലകളായി മാറുകയും ചെയ്യുമെന്നും റഹ്മത്തുല്ല സഖാഫി
Rahmathullah Saquafi Elamaram
Rahmathullah Saquafi Elamaramfacebook
Updated on
1 min read

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തം നടപ്പാക്കുന്നത് തുഗ്ലക് പരിഷ്‌കാരമാകുമെന്ന് കാന്തപുരം വിഭാഗം എസ് വൈഎസ് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. ലഹരിയില്‍ നിന്ന് കുട്ടികളുടെ ശ്രദ്ധ മാറ്റാന്‍ ഈ തുള്ളിച്ചാട്ടത്തിന് സാധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. ഇത്തരം കളികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നതോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങള്‍ വെറും നൃത്തശാലകളായി മാറുകയും ചെയ്യുമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.

Rahmathullah Saquafi Elamaram
'താലിബാനിസത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം'; സൂംബ വിവാദത്തില്‍ വി പി സുഹ്‌റ

വഴിവിട്ട ബന്ധങ്ങള്‍ക്കും അതുവഴി ലഹരിയുടെ വ്യാപനത്തിനുമാകും ഇത്തരം പരിഷ്‌കാരങ്ങള്‍ കാരണമാവുക. ഇത്തരം തലതിരിഞ്ഞ പരിഷ്‌കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാന്‍ ക്ലാസ് റൂമില്‍ ഇടകലര്‍ന്നിരിക്കണമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് പുതിയ പരിഷ്‌കാരമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.

Rahmathullah Saquafi Elamaram
അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം, ഈ കാര്യത്തില്‍ പ്രാകൃതനാണ്: ടി കെ അഷ്‌റഫ്

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സൂമ്പാ നൃത്തം നടപ്പാക്കുന്നത് തുക്ലക്കിയൻ പരിഷ്കാരമാവുമെന്നാണ് തോന്നുന്നത്. കൊളമ്പിയയിലെ ഒരുഡാൻസ് ട്രൈനർ തന്റെ

സ്റ്റെപ്പ് മറന്നപ്പോൾ തല്ക്കാലം കുട്ടികളെ

പിടിച്ചുനിർത്താൻ പാട്ടിട്ടു തുള്ളിച്ചാടിയത്രെ.

അതൊരു കലയാക്കി. എന്നുപറഞ്ഞാൽ വീണത് വിദ്യയാക്കി!. അതാണ് സൂമ്പാ നൃത്തം.ലഹരിയിൽ നിന്നും കുട്ടികളുടെ ശ്രദ്ധമാറ്റാൻ ഈ തുള്ളിച്ചാട്ടത്തിന്

സാധിക്കുമെന്നതിനു ശാസ്ത്രീയമായ

ഒരുപഠനവും നടന്നിട്ടില്ല.ഇത്തരം കളികൾ

അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന

തോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുക

യും കലാലയങ്ങൾ വെറും നൃത്തശാലകളാ

യി മാറുകയുംചെയ്യും.വഴിവിട്ട ബന്ധങ്ങൾ

ക്കും അതുവഴി ലഹരിയുടെവ്യാപനത്തിനു മാകും ഇത് കാരണമാവുക. ഇത്തരം തല

തിരിഞ്ഞ പരിഷ്കരണങ്ങളിൽ നിന്നും

സർക്കാർ പിന്മാറണം. മുമ്പ് സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഇടകലർന്നിരിക്കണമെന്ന് പറഞ്ഞ

തിന്റെ മറ്റൊരു പതിപ്പാണിത്.

Summary

Kanthapuram SYS General Secretary Rahmathullah Saquafi Elamaram said that implementing Zumba dance in schools would be a Tughlaq reform.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com