
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിനെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ, പാര്‍ട്ടി തോറ്റാല്‍ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐസിസി നേതാക്കാളായ കെസി വേണുഗോപാലിന്റെയും ദീപ ദാസ് മുന്‍ഷിയുടെയും സാന്നിധ്യത്തില്‍, രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു സതീശന്റെ തുറന്നുപറച്ചില്‍. 'ഉപതെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടിയെ സംബന്ധിച്ച് നല്ലതും നേട്ടവുമാണ്. എന്നാല്‍ നിലമ്പൂരില്‍ നേരെ മറിച്ച് എന്തെങ്കിലുമായിരുന്നു സംഭവിച്ചിരുന്നെങ്കില്‍, എനിക്ക് എന്താണ് ഉണ്ടാവുകയെന്നത് അറിയാമായിരുന്നു.' സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ക്യാപ്റ്റന്‍ - മേജര്‍ വിഷയവും ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. ഇത്തരം പ്രവണതകള്‍ പാര്‍ട്ടിയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ടിഎന്‍ പ്രതാപനും ഷാനി മോള്‍ ഉസ്മാനും പറഞ്ഞു. നേതാക്കളെ ക്യാപ്റ്റനും മേജറും ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നല്ലതല്ലെന്ന് അവര്‍ പറഞ്ഞു. 'എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ട സമയമാണിത്. ആ സമയത്ത് നേതാക്കളെ കുറിച്ച് ഇത്തരത്തിലുള്ള വിശേഷണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് കാരണമാകും,' ഇരുവരും പറഞ്ഞു. ഈ അഭിപ്രായത്തോട് മറ്റുനേതാക്കളും പിന്തുണ അറിയിച്ചു.
തന്നെ ആരും ക്യാപ്റ്റന്‍ എന്നുവിളിച്ചില്ലെന്ന രമേശ് ചെന്നിത്തലയുടെ പരിഭവം വിഡി സതീശന്‍ നിസാരവത്കരിച്ചെങ്കിലും മുന്‍ പ്രതിപക്ഷനേതാവ് ഇക്കാര്യം ചര്‍ച്ചയ്ക്കിടെ ഉന്നയിച്ചു. ഒരു നേതാവിന്റെയും പേര് പറയാതെയായിരുന്നു രമേശിന്റെ വിമര്‍ശനം. 'കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോയിരുന്നു. അക്കാലത്ത് എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിച്ചു. പുതിയ നേതൃത്വം എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകണം,' അദ്ദേഹം പറഞ്ഞു. എന്നാല്‍ യോഗത്തില്‍ ആരും ഇതേറ്റുപിടിച്ചില്ല. ശശി തരൂരുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. 'പാര്‍ട്ടി തരൂരിനെ ഒപ്പം കൊണ്ടുപോകണം. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ബിജെപിയെ പിന്തുണച്ച അദ്ദേഹത്തിന്റെ നടപടി അംഗീകരിക്കാനാവില്ല,' ചെന്നിത്തല പറഞ്ഞു.
പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് യോഗത്തില്‍ വെര്‍ച്വലായി പങ്കെടുത്ത മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുധാകരന്റെ ആവശ്യം എപി അനില്‍കുമാര്‍ തള്ളി. അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ടതില്ലെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Nilambur by-election victory continues to be a point of contention within the state Congress, a confident Leader of Opposition V D Satheesan said on Friday that he was aware of the pitfalls in the event of a loss.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates