കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ

കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട.
KSRTC service
KSRTC serviceഫയൽ
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന്‌ ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ്‌ ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.

KSRTC service
ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച്; നാലടി താഴ്ചയില്‍ കുഴിയെടുത്ത് മറവ് ചെയ്തതില്‍ ദുരൂഹത, അന്വേഷണം

ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ്‌ വയ്‌ക്കുന്നത്‌. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്‌. വിവിധ ഡിപ്പോകളിൽനിന്ന്‌ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി.

KSRTC service
ഡിജെ പാര്‍ട്ടിക്കിടെ വാക്കുതർക്കം; കൊച്ചിയിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി

കെഎസ്‌ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത്‌ തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക്‌ ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ്‌ ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ്‌ ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ്‌ ശങ്കർ പറഞ്ഞു.

Summary

waste bins in KSRTC buses too

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com