
തിരുവനന്തപുരം: കേരളത്തില്‍ വലതുപക്ഷം ഒരു ഉപ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴേക്കും മത മൗലികവാദികള്‍ക്ക് ആവേശം കൂടിയെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എഴുത്തുകാരന്റെ വിമര്‍ശനം. സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലനം നല്‍കാനള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വിവിധ മത സംഘടനങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം.
ഒരു ഉപതെരഞ്ഞെടുപ്പില്‍ വലതു മുന്നണി ജയിച്ചതേ ഉള്ളു. അപ്പോഴേക്കും കേരളത്തിലെ സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിര്‍ത്താടുകയാണ്. ശ്രദ്ധിച്ചാല്‍ കേരളത്തിന് കൊള്ളാം - എന്നാണ് ബെന്യാമിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമസ്ത, മുജാഹിദ് സംഘടയായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നിവ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ബെന്യാമിന്റെ പരാമര്‍ശം.
എന്നാല്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടിയതിന് പിന്നാലെ ബെന്യാമിന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂംബ ഡാന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷമാണ് മത വിഷ ജീവികളുടെ പിന്തുണ തേടിയത് എന്നുള്‍പ്പെടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
writer Benyamin reaction kerala politics and latest controversies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates