ലോഡ്ജില്‍ മയക്കുമരുന്നുമായി എത്തി; കണ്ണൂരില്‍ കമിതാക്കള്‍ അറസ്റ്റില്‍

Arrested for bringing drugs to lodge in Kannur
നിഹാദ് മുഹമ്മദ്, അനാമിക സുധീപ്
Updated on

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ക്യാപിറ്റോള്‍ മാള്‍ ലോഡ്ജില്‍ മയക്കുമരുന്നുമായി കമിതാക്കള്‍ അറസ്റ്റില്‍. താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശിനി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ - തലശേരി ദേശീയപാതയിലെ കാപ്പിറ്റോള്‍ മാളിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ലഹരി വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പി. നിധിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com