രാത്രി ഒന്പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്..താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബൈയില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് നാലരവരെ മുതല്‍ രാവിലെ 11വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്മാര്ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും രണ്ട് ദിവസം ഉണ്ടാകില്ല..പാര്‍ട്ടിയിലെയും ഭരണത്തിലെയും കണ്ണൂര്‍ ആധിപത്യത്തിനെതിരെ സിപിഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ പരിഗണനയുമെന്നാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ കണ്ണൂരിലെ നേതാക്കള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി പിബി ഹര്‍ഷ കുമാര്‍ പറഞ്ഞു..ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം ചെയ്ത ഗായകന് 74 ചാട്ടവാറടി ശിക്ഷ. ഗായകന് മെഹ്ദി യരാഹിയെ ആണ് മദ്യപിച്ചു എന്ന കുറ്റം ചുമത്തി ശിക്ഷിച്ചത്. ഗാനത്തിന്റെ പേരിലല്ല, മദ്യപിച്ചതിന്റെ പേരിലാണു ശിക്ഷയെന്നാണ് ഔദ്യോഗിക വിശദീകരണം..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക