കൊച്ചിയിലെ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംഭവ സമയത്ത് പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ വാര്‍ഡില്‍ ഉണ്ടായിരുന്നു
Concrete slab falls off at Kochi hospital
കൊച്ചിയിലെ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു
Updated on

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.

സംഭവ സമയത്ത് പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ വാര്‍ഡില്‍ ഉണ്ടായിരുന്നു. പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാര്‍ഡിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷിയായ സ്ത്രീ പറഞ്ഞു. തന്റെ മകള്‍ കിടന്നിരുന്ന കട്ടിലിന് സമീപത്തായായിരുന്നു കോണ്‍ക്രീറ്റ് പാളിഅടര്‍ന്നു വീണത്. വാര്‍ഡിലെ പല ഭാഗത്തായും ഭിത്തി അടര്‍ന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ എത്തി വാര്‍ഡിലെ ആളുകളെ മാറ്റി.പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് ഉള്‍പ്പെടുന്ന കെട്ടിടം വളരെ ശോചനീയ അവസ്ഥയിലാണ്. മേല്‍ക്കൂരയില്‍ പലയിടത്തും വിള്ളലുണ്ട്. ജനറല്‍ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നു രോഗികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com