കളിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണു; കോഴിക്കോട്ട് ഏഴു വയസുകാരന്‍ മരിച്ചു

കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
Seven-year-old boy dies after falling from seventh floor while playing in Kozhikode
ഇവാന്‍ ഹൈബല്‍
Updated on

കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ (7) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെ ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് 'അബാക്കസ്'ബില്‍ഡിങ്ങിലാണ് അപകടം. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്നു താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com