'ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോൾ സന്തോഷമായി'; വൈപ്പിൻ - കൊച്ചി ബസ് യാത്രയിൽ അന്ന ബെൻ

സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഞാനും ബസിൽ തന്നെയാണ് യാത്ര ചെയ്തിരുന്നത്.
Anna Ben
അന്ന ബെന്നും ബെന്നി പി നായരമ്പലവും ബസ് യാത്രയിൽവിഡിയോ സ്ക്രീൻഷോട്ട്
Updated on

കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്‌ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെൻ. അന്നയ്ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിൻ ബസുകൾ കൊച്ചി നഗരത്തിലേക്ക്‌ സർവീസ്‌ ആരംഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന്‌ ആദ്യ ബസ്‌ യാത്രയിൽ പങ്കെടുത്ത്‌ അന്ന ബെൻ പറഞ്ഞു.

"സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഞാനും ബസിൽ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്നം പരിഹരിച്ചു.

അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ബസുകൾ വരണമെന്നാണ് ആ​ഗ്രഹം. മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഞാൻ സെന്റ് തെരേസാസിലാണ് പഠിച്ചത്.

വൈപ്പിനിൽ നിന്ന്‌ ബസ്‌ കയറി ഹൈക്കോടതിയുടെ സമീപത്തിറങ്ങി മറ്റൊരു ബസ്‌ പിടിച്ച്‌ വേണമായിരുന്നു അന്ന് കോളജിലെത്താൻ. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എല്ലാവരുടെയും വിജയമാണ്".- അന്ന ബെൻ പറഞ്ഞു. മന്ത്രി കെ ബി ഗണേഷ്‌കുമാർ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌ത കെഎസ്‌ആർടിസി ബസിലായിരുന്നു എല്ലാവരുടെയും യാത്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com