കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട, സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ
Sunita Williams
സുനിത വില്യംസ്

ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

Sunita Williams
സുനിത വില്യംസ്എക്സ്

2. കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; മദ്യക്കുപ്പികളും കോണ്ടവും കണ്ടെടുത്തു

Massive cannabis bust at Kalamassery Polytechnic hostel, three students arrested;
പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്

3. നോമ്പ് തുറക്കുമ്പോള്‍ വറുത്ത പലഹാരങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും വേണ്ട; 'ഹെല്‍ത്തി ഇഫ്താര്‍', ബോധവത്ക്കരണവുമായി പള്ളികള്‍

Mosques advocate healthy Iftar this Ramadan
വറുത്ത പലഹാരങ്ങൾ ദഹനസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്പ്രതീകാത്മക ചിത്രം

പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. നോമ്പ് തുറക്കുന്ന സമയത്ത് എണ്ണമയമുള്ളതും അനാരോഗ്യകരവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ആശങ്ക പരിഹരിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശ്വാസികളെ ബോധവാന്മാരാക്കാന്‍ തുടങ്ങിയിരിക്കുകയാണ് മതപണ്ഡിതന്മാരും സമുദായ നേതാക്കളും. നോമ്പ് തുറന്നതിനുശേഷം ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തം വിവിധ പ്രദേശങ്ങളിലെ പള്ളികള്‍ ഏറ്റെടുത്തിട്ടുണ്ട്.

4. ​ഇനി ഗതാ​ഗത സൗകര്യമില്ലാത്ത ഇടങ്ങളിലേക്കും ബസുകളെത്തും; 503 റൂട്ടുകളിൽ മിനി ബസുകൾ

KB Ganesh Kumar
കെ ബി ഗണേഷ് കുമാര്‍ സ്ക്രീൻഷോട്ട്

5. നിറങ്ങളിൽ ആറാടി ഉത്തരേന്ത്യ; ഹോളിയും റംസാൻ വെള്ളിയാഴ്ചയും ഒരേ ദിവസം, കനത്ത ജാ​ഗ്രത

Holi
ഹോളിഎഎൻഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com