പാസില്ലാതെ അകത്തു കടക്കുന്നതു തടഞ്ഞു; കണ്ണൂരില്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനു മര്‍ദനം, വിഡിയോ

മര്‍ദനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ട് കൈ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്.
Hospital employee beaten up
Updated on

കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റു. മയ്യില്‍ സ്വദേശി പവനനാണ് ജോലിക്കിടെ മര്‍ദനമേറ്റത്.സന്ദര്‍ശക പാസെടുക്കാതെ രോഗിയെ കാണാന്‍ എത്തിയ ആളെ തടഞ്ഞതിന്‌ പിന്നാലെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ പവനന്‍ പറഞ്ഞു.

മര്‍ദനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ട് കൈ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ജീവനക്കാരന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ആശുപത്രി ജീവനക്കാരനെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സന്ദര്‍ശകന്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ധര്‍ണ നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com