'ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പുലി, നിലവിളിച്ച് ഓടി'; കൊരട്ടിയിലെ പുലി സാന്നിധ്യത്തെ കുറിച്ച് ദൃക്‌സാക്ഷി, തിരച്ചില്‍
ചാലക്കുടി: തൃശ്ശൂര്‍ കൊരട്ടിയില്‍ പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ പരിശോധന. ദേവമാത ആശുപത്രിക്ക് സമീപം പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ ആണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ആര്‍ ആര്‍ ടി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലപരിശോധനക്കെത്തിത്. ആശുപത്രിക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന പാടവും ഭൂമിയുമാണ് പരിശോധിച്ചത്.
ചൊവ്വാഴ്ച ദേവമാത ആശുപത്രിക്ക് സമീപം മത്സ്യബന്ധനത്തിനെത്തിയ പ്രദേശവാസിയായ ജോയ് എന്നയാളാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് ഭയന്നോടിയ ഇയാള്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ രാത്രിതന്നെ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും പരിശോധനക്കെത്തിയത്.
പുലിയെ കണ്ടെന്ന് പറഞ്ഞ ജോയ് ഉള്‍പ്പെടെ തിരച്ചിലിന്റെ ഭാഗമായി. രാത്രി പതിവായി മീന്‍ പിടിക്കാറുള്ള സ്ഥലത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നും ജോയ് വിശദീകരിച്ചു. ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് പുലിയെ കണ്ടത്. പിന്നാലെ നിലവിളിച്ചുകൊണ്ട് ഓടി. ആളുകളെ കൂട്ടി തിരികെ എത്തിയെങ്കിലും പിന്നീട് പുലിയെ കണ്ടില്ലെന്നും ജോയ് പറയുന്നു.
വനംവകുപ്പ് സ്ഥാപിച്ച കാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. പുലി ഭീതിയില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക