
കണ്ണൂർ: ചക്ക പറിക്കാൻ കയറി പ്ലാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ബിജേഷിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വീട്ടുവളപ്പിലെ 35 അടിയോളം ഉയരം വരുന്ന പ്ലാവിന്റെ മുകളിലാണ് ബിജേഷ് കുടുങ്ങിയത്.
മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന് മുകളിൽ കയറി സാഹസികമായി റോപ്പ് റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ ടി അജയൻ, എം രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ പി എം വൈശാഖ്, ഇ എം പ്രശാന്ത്, കെ പ്രിയേഷ്, ടി വി നിജിൽ എന്നിവരാണ് അത്യാധുനിക സംവിധാനങ്ങളുമായി പ്ലാവിൽ കയറി രക്ഷാപ്രവർത്തനം നടത്തിയത്. റോപ് വേ ഉപയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക