
ആലപ്പുഴ: ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം തടഞ്ഞ് പൊലീസ്. മണ്ണഞ്ചേരി പൊന്നാട് സ്വദേശി അര്‍ജുനെയാണ് (20) മുത്തശ്ശന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കാതെ, ഡോക്ടറുടെ സ്ഥിരീകരണമില്ലാതെ അര്‍ജുന്‍റെ സംസ്കാരം നടത്താനായിരുന്നു വീട്ടുകാരുടെ ശ്രമം.
ഇന്ന് രാവിലെ 11 മണിയോടെ ചിതയൊരുക്കി സംസ്കാരം നടത്താനുള്ള ശ്രമം മണ്ണഞ്ചേരി പൊലീസ് എത്തി തടയുകയായിരുന്നു. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്വന്തം വീട്ടിൽ സ്ഥല സൗകര്യം ഇല്ലാത്തതിനാൽ മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്ന വീട്ടിൽ ഇടയ്ക്കിടയ്ക്ക് അർജുൻ വന്ന് താമസിക്കാറുണ്ടായിരുന്നു.
തൂങ്ങിമരിച്ച നിലയിലാണ് അർജുനെ കണ്ടെത്തിയതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം പറയാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക