തൊടുപുഴയില്‍ കാണാതായ ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ നിന്ന് കണ്ടെത്തി

ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി
man body found in a manhole in  godown Thodupuzha
ബിജു ജോസഫ്
Updated on

തൊടുപുഴ: തൊടുപുഴ, ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ നിന്ന് കണ്ടെത്തി. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളില്‍ മണ്ണിട്ട്മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേസില്‍ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഒരാള്‍ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണില്‍ ഒളിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ ഗോഡൗണിലേക്കെത്തിച്ച് തിരച്ചില്‍ നടത്തിയത്.

ബിജുവിന്റെ ബിസിനസ് പാര്‍ടണറായ ജോമോന്റെ നിര്‍ദേശപ്രകാരം ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com