ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ നാളെയറിയാം; പത്രികാ സമര്‍പ്പണം ഇന്ന്

ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് മണിവരെയാണ് നാമനിര്‍ദേശാപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസീലാണ് പത്രിക നല്‍കേണ്ടത്.
bjp kerala president election
ബിജെപി പതാക
Updated on

തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമ നിര്‍ദേശാ പത്രികാ സമര്‍പ്പണം ഇന്ന്. ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് മണിവരെയാണ് നാമനിര്‍ദേശാപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസീലാണ് പത്രിക നല്‍കേണ്ടത്. വൈകീട്ട് നാലിനാണ് സൂക്ഷ്മ പരിശോധന.

24ന് രാവിലെ 11ന് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാളെ രാവിലെ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരും. കേരളത്തില്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണു അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണു കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com