കൂളായി മോഷണം, ക്ഷേത്രഭണ്ഡാരം അടിച്ചുമാറ്റി കള്ളൻ; വലവിരിച്ച് പൊലീസ് - വിഡിയോ

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം
Theft at the Chapparam Bhagavathy Temple in Manathana Peravoor Kannur
പേരാവൂര്‍ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ മോഷണം. സിസിടിവി ദൃശ്യംCCTV
Updated on

കണ്ണൂര്‍: പേരാവൂര്‍ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ മോഷണം. രണ്ട് ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞു. ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് ഭണ്ഡാരം മുഴുവനായി തന്നെ ഇളക്കി മാറ്റി കൊണ്ടുപോവുകയായിരുന്നു.

ക്ഷേത്രത്തിന് അകത്ത് കയറിയ മോഷ്ടമാവ് 'കൂളായാണ്' ഭണ്ഡാരം തകര്‍ത്ത് പണം കവരുന്നത്. ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം അടക്കം വ്യക്തമായി പതിയുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ തേടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സി.സി.ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com