കൃത്യനിര്‍വ്വഹണത്തിനിടെ പരിക്കേറ്റ പൊലീസ് ഓഫീസര്‍ക്ക് കാരിത്താസിന്റെ ആദരം

കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടില്‍ ഒരു മോഷണകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനു ഗോപിക്ക് ഗുരുതരമായി പരിക്കേറ്റത്
Caritas pays tribute to police officer
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്തിന്റെ നേതൃത്വത്തില്‍ സുനു ഗോപിയെ ആദരിച്ചപ്പോള്‍
Updated on

കോട്ടയം: മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനു ഗോപിയെ കാരിത്താസ് ആശുപത്രി ആദരിച്ചു.

കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടില്‍ ഒരു മോഷണകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനു ഗോപിക്ക് ഗുരുതരമായി പരിക്കേറ്റത്.കാരിത്താസ് ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്തിന്റെ നേതൃത്വത്തില്‍ സുനു ഗോപിയെ ആദരിച്ചത്.

സമൂഹത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിച്ച സുനു ഗോപിയുടെ ധൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണെന്ന് റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ ജിസ്‌മോന്‍ മഠത്തില്‍ സന്നിഹിതനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com