
തൃശൂര്‍: ഹെവി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച് ആദ്യ ടെസ്റ്റില്‍ തന്നെ കളക്ടര്‍ ടെസ്റ്റ് പാസായി.
ഹെവി ലൈസന്‍സ് സ്വന്തമാക്കിയതോടെ ബസും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇനിമുതല്‍ കളക്ടര്‍ക്ക് ഓടിക്കാനാകും. ഡ്രൈവിങ്ങില്‍ വലിയ താത്പര്യമുള്ള താന്‍ ചെറുപ്പം മുതല്‍ വാഹനങ്ങള്‍ ഓടിക്കുമായിരുന്നു എന്നും കളക്ടര്‍ പറഞ്ഞു.
ആദ്യ ശ്രമത്തില്‍ തന്നെ പാസാവുകയും ലൈസന്‍സ് ലഭിക്കുകയും ചെയ്തതില്‍ വലിയ ത്രില്‍ ആയെന്നും കലക്ടര്‍ പറഞ്ഞു. 2017 കേരള കേഡറിലാണ് അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് നേടിയത്. ഇടുക്കി എലപ്പാറ സ്വദേശിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക