മ്യാന്‍മറിലും തായ്‍ലന്‍ഡിലും റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് ഉണ്ടായത്. ശക്തിയേറിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടം. മ്യാന്മറില്‍ പള്ളി തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് പള്ളി തകര്‍ന്നത്. ബാങ്കോക്കില്‍ 30 നിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തില്‍ തായ് ലന്‍ഡില്‍ 90 ഓളം പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക