
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാപ്പുപറയാന്‍ തയ്യാറാവണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുന്‍ മന്ത്രി പി കെ ശ്രീമതിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പുപറഞ്ഞതുപോലെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയോട് പരസ്യമായി മാപ്പുപറയാന്‍ തയ്യാറുണ്ടോയെന്നായിരുന്നു എം വി ജയരാജന്റെ ചോദ്യം. വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് എം വി ജയരാജന്റെ പ്രതികരണം. കണ്ണൂര്‍ തെക്കി ബസാറില്‍ ഇ ഡി യുടെ പ്രതിപക്ഷ വേട്ടയ്‌ക്കെതിരെ സിപിഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തില്‍ യാതൊരു നിലവാരവുമില്ലാത്ത നേതാവാണ് ബി. ഗോപാലകൃഷ്ണന്‍ പി കെ. ശ്രീമതി ടീച്ചര്‍ക്ക് മുന്‍പില്‍ മാപ്പ് മാപ്പേയെന്ന് തൊഴുതു നില്‍ക്കുന്ന കാഴ്ച്ച കാണേണ്ടതു തന്നെയായിരുന്നു. നുണക്കഥകളുടെ കുഴലുത്തുകാരനായ മാത്യു ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. പുറകു വശത്ത് ഒരാല്‍ മുളച്ചാല്‍ അതും തണലായി കൊണ്ടു നടക്കുന്നയാളാണ് മാത്യു കുഴല്‍നാടനെന്ന് എം വി ജയരാജന്‍ പറഞ്ഞു.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍ നാടനും, കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് കോടതി തള്ളിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക