
കൊച്ചി: ആലുവയില്‍ ട്രെയിന്‍ ഇടിച്ച മരിച്ചയാളുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ട്രെയിന്‍ ഇടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ നിന്നാണ് എസ്‌ഐ പണം എടുത്തത്. 3000 രൂപ ആയിരുന്നു എടുത്തത്. ആകെ പേഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്.
പേഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്നാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക