Vignesh Puthur: വിഘ്‌നേഷിന് ആദരം; പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ പവലിയന്‍ ഒരുങ്ങും

25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയന്‍ നിര്‍മ്മിക്കുക
Tribute to Vignesh; Pavilion to be set up at Nehru Stadium, Perinthalmanna
സൂര്യകുമാർ യാദവിനൊപ്പം വിഘ്നേഷ്പിടിഐ
Updated on

മലപ്പുറം:പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ വിഘ്‌നേഷ് പുത്തൂര്‍ പവലിയന്‍ നിര്‍മ്മിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായി ഉയര്‍ന്ന വിഘ്‌നേഷ് പുത്തൂരിന് ആദരസൂചകമായാണ് പവലിയന്‍ നിര്‍മ്മിക്കുന്നത്.

25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയന്‍ നിര്‍മ്മിക്കുക. ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തില്‍ 24 കാരനായ ഈ റിസ്റ്റ് സ്പിന്നര്‍ ശ്രദ്ധ പിടിച്ചുപറ്റി. ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി വിഘ്‌നേഷ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ചെന്നൈയില്‍ സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി വിഘ്നേഷ് എത്തിയത്.

കേരളത്തിനായി സീനിയര്‍ ലെവല്‍ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ യുവതാരം അരങ്ങേറ്റ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ചു.മലപ്പുറം സ്വദേശിയാണ് വിഘ്നേഷ്. വിഘ്‌നേഷ് തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ഒരു മീഡിയം പേസറായാണ്. സ്പിന്നിങ്ങിലെ തന്റെ കഴിവ് തിരിച്ചറിഞ്ഞ താരം, ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സിനായി കളിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2025 ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com