പുതിയ ബെവ്കോ ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിൽ

ഇന്നലെ രാത്രിയാണ് മൂന്ന് അം​ഗ സംഘം പെട്രോൾ ബോബ് എറിഞ്ഞത്
Petrol bomb thrown at new Bevco outlet
പ്രതീകാത്മക ചിത്രം
Updated on

മലപ്പുറം: പൊന്നാനിയിൽ പുതിയ ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ബെവ്കോ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രിയാണ് മൂന്ന് അം​ഗ സംഘം പെട്രോൾ ബോബ് എറിഞ്ഞത്. മുൻവശത്തെ ചില്ലുകൾ ആക്രമണത്തിൽ തകർന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

ബെവ്കോ മാനേജരുടെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com