
കോഴിക്കോട്: താമരശ്ശേരിയിൽ പുനൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫർസാൻ (9 ) മുഹമ്മദ് അബുബക്കർ (8 ) എന്നിവരാണ് മരിച്ചത്. ഇന്ന് നാലു മണി മുതൽ കുട്ടികളെ കാണാനില്ലയായിരുന്നു.
തെരച്ചിലിനൊടുവിൽ വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ