
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം ലഭിച്ചതായി സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. സര്‍ക്കാര്‍ നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതേവരെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പറയുന്നതില്‍ കഴമ്പുണ്ട്. കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണ്. ഓരോ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ആരാണെന്ന് പാര്‍ട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയത്.
പ്രതിനിധി സംഘത്തില്‍ അംഗമാവാനുള്ള ശശി തരൂരിന്റെ യോഗ്യതയെ കുറിച്ച് തനിക്ക് ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമാകുന്നത് അഭികാമ്യമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ