
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററായ ഗോള്‍ഡന്‍ പാലസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ധനുവച്ചപുരം മണിവിളയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ഗോള്‍ഡന്‍ പാലസ് ഗ്രൂപ്പ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രണ്ട് ഹെലിപാഡുള്ള ഏക കണ്‍വെന്‍ഷന്‍ സെന്ററാണ് ഗോള്‍ഡന്‍ പാലസ്.
ഹെലിപ്പാഡുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, കണ്‍വെന്‍ഷന്‍ സെന്ററില്‍ ആദ്യ ബുക്കിങ്ങ് നടത്തിയ സുര്‍ജിത്- അഭിരാമി, ഷിബുകുമാര്‍ - അഞ്ജന എന്നീ പ്രതിശ്രുത ദമ്പതികള്‍ക്ക് സൗജന്യ ഹെലികോപ്റ്റര്‍ യാത്രയും ഒരുക്കിയിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ച കോളേജ് വിദ്യാര്‍ത്ഥി അഭിഷേകിനും സൗജന്യ ഹെലികോപ്റ്റര്‍ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ സാംസ്‌കാരിക പരിപാടികളാണ് ഗോള്‍ഡന്‍ പാലസില്‍ ഒരുക്കിയത്.
എംഎല്‍എമാരായ സി കെ ഹരീന്ദ്രന്‍, കെ ആന്‍സലന്‍,എം വിന്‍സെന്റ്, തമിഴ്‌നാട് നിയമസഭാംഗങ്ങളായ എസ് രാജേഷ് കുമാര്‍, ഡോ. താരാഭായി കുത്ത് ബര്‍ട്ട്, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാളയം ഇമാം ശുഹൈബ് മൗലവി, സിനിമ സീരിയല്‍ താരങ്ങളായ അവന്തിക മോഹന്‍, റെബേക്കാ സന്തോഷ്, സാജന്‍ സൂര്യ, രക്ഷ രാജ്, അഞ്ജലി ഹരി, റെനീഷ റഹ്മാന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സിനിമ പിന്നണി ഗായിക റിമിടോമി നയിച്ച ഗാനമേള മുഖ്യ ആകര്‍ഷണമായി.
തിരുവനന്തപുരം നഗരത്തിനും വിഴിഞ്ഞം തുറമുഖത്തിനും തമിഴ്നാടിനും ഇടയിലായാണ് ധനുവച്ചപുരത്ത് ഗോള്‍ഡന്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്. 15 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ വിസ്തൃതിയിലും സൗകര്യങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമാണെന്നാണ് അവകാശവാദം.
ഒരേസമയം 5000 പേരെ ഉള്‍ക്കൊള്ളാനാകുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കണ്‍വെന്‍ഷന്‍ ഹാളുകള്‍, 24 അതിഥി മുറികള്‍, ആധുനികനിലവാരത്തിലുള്ള റെസ്റ്റോറന്റ് എന്നിവയും ഗോള്‍ഡന്‍ പാലസില്‍ സജ്ജമാണ്. ബിസിനസ് ഇവന്റുകള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ഉറപ്പാക്കുന്ന സൗകര്യങ്ങളോട് കൂടിയ ഗോള്‍ഡന്‍ പാലസ് ദേശീയപാതയില്‍ നിന്നും മലയോര പാതയില്‍നിന്നും എളുപ്പത്തില്‍ എത്താനാകുന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമായതോടെ അന്താരാഷ്ട്ര മീറ്റിംഗുകള്‍ക്കും ഷിപ്പിംഗ് കമ്പനികളുടെ കോണ്‍ഫറന്‍സുകള്‍ക്കും ഗോള്‍ഡന്‍ പാലസ് വേദിയാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ