നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് സ്ഥാനാര്‍ത്ഥി ക്ഷാമമില്ല, വിജയം ഉറപ്പ്: സണ്ണി ജോസഫ്

ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ യുഡിഎഫ് പ്രഖ്യാപിക്കും
Sunny joseph Image
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എScreen Shot
Updated on

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ യുഡിഎഫ് പ്രഖ്യാപിക്കും എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

നിലമ്പൂരില്‍ യുഡിഎഫിന് സ്ഥാനാര്‍ഥി ക്ഷാമമില്ല. എന്നാല്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ക്ഷാമം നിലനില്‍ക്കുന്നു. വിഎസ് ജോയ് പേരില്‍ തന്നെ വിജയമുള്ള നേതാവാണ്, ആര്യാടന്‍ ഷൗക്കത്ത് പ്രമുഖനായ നേതാവാണെന്നതില്‍ സംശയമില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. നിലമ്പൂരില്‍ അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. പി വി അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

വിജയം ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിയാകും യുഡിഎഫിന് നിലമ്പൂരില്‍ ഉണ്ടാവുക. നല്ല ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്നും തന്റെ സജീവ സാന്നിധ്യം നിലമ്പൂരില്‍ ഉള്‍പ്പടെ ഉണ്ടാകും. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com